പോസ്റ്റുകള്‍

സെപ്റ്റംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
  അടുക്കുന്നതിന്റെ  അച്ചടക്കം  ********************************* നിങ്ങൾ ഒരു യാത്ര പോവുകയാണ് . വസ്ത്രങ്ങളും മറ്റുമൊക്കെ നിറച്ചു പെട്ടി അടയ്ക്കാൻ നോക്കുമ്പോ .... ഏഹേ . മൂപ്പർ തീരെ സഹകരിക്കുന്നില്ല , അതിന്റെ മുകളിൽ കയറി നിന്ന് സിപ് അടക്കാൻ നോക്കി , പറ്റുന്നില്ല . അത് വായ തുറന്നു നിങ്ങളെ കളിയാക്കി ചിരിക്കുന്നപോലെ …   അപ്പോഴായിരിക്കും നിങ്ങളുടെ വീട്ടിലെ അടുക്കിഒതുക്കൽ വിദഗ്ദ്ധ  " ദാ   ഇപ്പ ശരിയാക്കിത്തരാം " എന്നും പറഞ്ഞു മുന്നിലെത്തുന്നത് .    വിദഗ്ദ്ധ  എന്ന് പറയാൻ കാരണം സ്ത്രീകൾ ആണ് അടുക്കിവെക്കൽ എന്ന ഈ കലാരൂപത്തിൽ മിക്കവാറും സന്ദർഭങ്ങളിൽ തിളങ്ങിക്കണ്ടിട്ടുള്ളത് എന്നതുകൊണ്ടാണ്.   അഞ്ചു മിനിറ്റിനുള്ളിൽ പെട്ടിയുടെ ഉള്ളിലുള്ള വസ്ത്രമൊക്കെ പുറത്തിട്ട് വൃത്തിയായി മടക്കി , തിരികെ   ഒതുക്കി   വെച്ച് , ബസ് കണ്ടക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ " പന്തുകളിക്കാനുള്ള സ്ഥലം " കൂടി ബാക്കി വെച്ച് അവർ പെട്ടി അടച്ചു നമ്മുടെ കയ്യിൽ തരും   ഇത്തിരിപ്പോന്ന സ്ഥലത്തു ...