അടുക്കുന്നതിന്റെ അച്ചടക്കം
*********************************
നിങ്ങൾ
ഒരു യാത്ര പോവുകയാണ് . വസ്ത്രങ്ങളും മറ്റുമൊക്കെ നിറച്ചു പെട്ടി അടയ്ക്കാൻ നോക്കുമ്പോ....ഏഹേ .മൂപ്പർ തീരെ
സഹകരിക്കുന്നില്ല , അതിന്റെ മുകളിൽ കയറി നിന്ന് സിപ്
അടക്കാൻ നോക്കി , പറ്റുന്നില്ല . അത് വായ തുറന്നു
നിങ്ങളെ കളിയാക്കി ചിരിക്കുന്നപോലെ …
അപ്പോഴായിരിക്കും നിങ്ങളുടെ വീട്ടിലെ അടുക്കിഒതുക്കൽ വിദഗ്ദ്ധ " ദാ ഇപ്പ ശരിയാക്കിത്തരാം "എന്നും പറഞ്ഞു മുന്നിലെത്തുന്നത് . വിദഗ്ദ്ധ എന്ന് പറയാൻ കാരണം സ്ത്രീകൾ ആണ് അടുക്കിവെക്കൽ എന്ന ഈ കലാരൂപത്തിൽ മിക്കവാറും സന്ദർഭങ്ങളിൽ തിളങ്ങിക്കണ്ടിട്ടുള്ളത് എന്നതുകൊണ്ടാണ്.
അഞ്ചു
മിനിറ്റിനുള്ളിൽ പെട്ടിയുടെ ഉള്ളിലുള്ള വസ്ത്രമൊക്കെ പുറത്തിട്ട് വൃത്തിയായി മടക്കി , തിരികെ ഒതുക്കി
വെച്ച് , ബസ് കണ്ടക്ടർമാരുടെ
ഭാഷയിൽ പറഞ്ഞാൽ "പന്തുകളിക്കാനുള്ള സ്ഥലം "കൂടി ബാക്കി വെച്ച്
അവർ പെട്ടി അടച്ചു നമ്മുടെ കയ്യിൽ തരും
ഇത്തിരിപ്പോന്ന
സ്ഥലത്തു ഒത്തിരിക്കാര്യങ്ങൾ ഒതുക്കിവെക്കുന്ന ശീലം പ്രകൃതിയിലും
എമ്പാടുണ്ട് . കോശങ്ങളുടെ മർമ്മത്തിൽ
പോലും ഇത് കാണാം . മർമ്മത്തിനുള്ളിൽ നാല്പത്തിയാറു ക്രോമോസോമുകളിലായി
2 .2 മീറ്റർ നീളമുള്ള DNA തന്മാത്രയെ ഒതുക്കി വെക്കുന്നതിൽ പ്രകൃതിയുടെ ഈ വിരുത് കാണാം
. ഇതിന് എന്തിനാണിത്ര വിരുത് എന്നാണെങ്കിൽ ഒരു കാര്യം കൂടി
കേട്ടോളു : 2 .2 മീറ്റർ നീളമുള്ള DNA ഇരിക്കുന്ന മർമ്മത്തിന്റെ വ്യാസം വെറും ആറു മൈക്രോമീറ്റർ (0.000006 മീറ്റർ ) ആണ്
.
ഹിസ്റ്റോണുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പ്രോട്ടീനുകൾ ആണ് DNA യുടെ പാക്കേജിങ് നു സഹായിക്കുന്ന പ്രധാന ഘടകം . നാലുതരം ഹിസ്റ്റോണുകൾ : H2A H2B H3 , H4 ഇവ ഈരണ്ടു യൂണിറ്റുകൾ ചേർന്ന് ഉണ്ടാവുന്ന Histone Octamer നെ DNA തന്മാത്ര രണ്ടു തവണ ചുറ്റുന്നു , ഇങ്ങനെ ഹിസ്റ്റോൺ ഒക്റ്റാമറും DNA ഇഴകളുടെ രണ്ടു ചുറ്റും ചേർന്നുണ്ടാവുന്ന ഘടനയെ nucleosome എന്നാണു വിളിക്കുന്നത് . നീണ്ടുനിവർന്നു കിടക്കുന്നതിനു പകരം DNA ഇഴകളെ ചുറ്റിയെടുത്തു , ലഭ്യമായ സ്ഥലത്തു പരമാവധി DNA യെ പാക്ക് ചെയ്യുക എന്നതാണ് ഇവിടെ സംഭവിക്കുന്നത് . ശരാശരി ഇരുന്നൂറു ബേസ് ജോഡി നീളമുള്ള DNA ആണ് ഒരു ന്യൂക്ലിയോസോമിൽ ഇങ്ങനെ രണ്ടു ചുറ്റുകളായി ഉണ്ടാവുക
അഞ്ചാമതൊരു ഹിസ്റ്റോൺ , H 1 ഹിസ്റ്റോൺ
, ന്യൂക്ലിയോസോമിന് പുറത്തായി ഉണ്ട് . ഹിസ്റ്റോൺ ഒക്ടാമെർ നു ചുറ്റുമുള്ള രണ്ടു
ചുറ്റ് DNA ഇഴകളെ
അതിന്റെ സ്ഥാനത്തു ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നത് H 1 ഹിസ്റ്റോണുകളാണ്
.
ഹിസ്റ്റോൺ
പ്രോട്ടീനുകളിൽ ഏറ്റവും അധികം കാണപ്പെടുന്ന രണ്ടു അമിനോ ആസിഡുകൾ ലൈസിൻ , അർജീനിൻ
എന്നിവയാണ് , ഈ
അമിനോ ആസിഡുകളുടെ സൈഡ് ചെയിനുകൾക്കുള്ള പോസിറ്റീവ്
ചാർജ് , നെഗറ്റീവ് ചാർജുള്ള DNA തന്മാത്രയെ വളരെ ദൃഢമായി ഹിസ്റ്റോൺ
ഒക്ടാമെറുമായി ചേർത്ത് നിര്ത്തുന്നു , ഇതും ന്യൂക്ലിയോസോമിന്റെ സ്ഥിരത (Stability ) വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
നമ്മൾ
തയ്യൽ മെഷീനിൽ ഇടാനുള്ള
നൂൽ എങ്ങനെയാ വാങ്ങിക്കുന്നതെന്നു ഇവിടെ ഓർത്താൽ നന്നായിരിക്കും. 200 മീറ്ററോളം
നീളമുള്ള നൂൽ നമ്മുടെ പോക്കറ്റിൽ
ഇട്ടു കൊണ്ടു വരാൻ കഴിയുന്നതെങ്ങനെ ? നൂലുണ്ടയെയും ന്യൂക്ലിയോസോമിനെയും
ഒന്ന് താരതമ്യപ്പെടുത്തിനോക്കു ..നൂലുണ്ടയിൽ ചുറ്റിയിരിക്കുന്നു നൂലിനേയും , അതിനെ ചുറ്റാൻ ഉപയോഗിച്ചിരിക്കുന്ന പേപ്പർ സിലിണ്ടറിനെയും ന്യൂക്ലിയോസോമിലെ ഏതേതു ഭാഗങ്ങളുമായി നമുക്ക് ഉപമിക്കാൻ കഴിയും ?
ന്യൂക്ലിയോസോമുകളും
അതിനിടക്ക് ഒരല്പം നീളത്തിൽ നീണ്ടു കിടക്കുന്ന DNA ഇഴകളും ചേർന്ന ഘടനയെ Beads on a string
structure എന്നാണു പറയാറ് . ന്യൂക്ലിയോസോമുകൾ മുത്തുകൾ ആണെങ്കിൽ അതിനിടക്കുള്ള DNA , മുത്തുകൾ കോർക്കാനെടുത്ത ഇരട്ട നൂലുകൾ ….എന്ത് മനോഹരമായ ഉപമ , അല്ലെ ?
ഓരോ
ന്യൂക്ലിയോസോമിലും ഇരുന്നൂറു ബേസ് ജോഡി നീളത്തിൽ DNA ഇഴകളെ ചുറ്റിയെടുത്ത്
കൊണ്ടൊന്നും DNA തന്മാത്രയെ
നൂക്ലിയസിനുള്ളിൽ കൊള്ളിക്കാനാവില്ല . അതിനു കുറച്ചുകൂടെ ഉയർന്ന തലത്തിലുള്ള പാക്കേജിങ് വേണം , അതിനു സഹായിക്കുന്നത് NON HISTONE
CHROMOSOMAL PROTEINS എന്നറിയപ്പെടുന്ന
മറ്റൊരു കൂട്ടം പ്രോട്ടീനുകൾ ആണ് .
(ചിത്രങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ )



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ